അയാളുടെ തിരിച്ചു വരവ് വിദൂരമല്ല..
കുറച്ചു മുന്നേ വളരെ യാദൃശ്ചികമായി ഒരു ട്രോൾ കാണാൻ ഇടയായി. റയൽ മാഡ്രഡിൽ ഹാസർഡ് പരിശീലക്കുന്ന ചിത്രങ്ങളാണ് അത്. പണ്ട് എവിടെയോ എഴുതി കുറിച്ച ഹാസർഡിനെ പറ്റിയുള്ള വർണനകൾ പൊടി തട്ടി എടുക്കാനുള്ള ശ്രമമാണ് ഇവിടെ.
On his day, nobody can stop him. He has such great quality on the ball. He create something from nothing and this is the sign of a special player.
ഒരു 24 വയസ്സുക്കാരനെ പറ്റി തിയറി ഹെനറി പറഞ്ഞ വാക്കുകളാണ് ഇത്.
I have said to him he has got absolutely everything, He's only 22,He has the world at his feet and with the way he's playing and ability he has on the ball, he is scarcely the life out of people
പറയുന്നത് പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച മിഡ് ഫീൽഡറായ ഫ്രാങ്ക് ലമ്പാർഡാണ്.
He know everything and we had nothing to teach him
കളി തുടങ്ങിയ കാലം തൊട്ട് അയാളെ പരീശീലിപ്പിച്ച പരീശീലകരാണ് പറയുന്നത്.
ആരെ പറ്റിയാണ് ഇവർ എല്ലാം വാ തോരാതെ സംസാരിക്കുന്നത്.ആരാണ് അയാൾ. ആരാണ് അയാൾ എന്നാ ചോദ്യത്തിന്റെ ഉത്തരം ചെന്ന് നിന്നത് 1991 ലെ ജനുവരി 7 ൽ ബെൽജിയകാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു ആൺകുട്ടിയിലേക്കാണ്. എഡൻ മൈകിൾ ഹാസർഡ് എന്നാ എഡൻ ഹാസർഡിലേക്ക് തന്നെ
മാതാപിതാക്കൾ ഫുട്ബോളർമാർ ആയത് കൊണ്ട് തന്നെ കുഞ്ഞു എഡനും ഫുട്ബോളിൽ അതിയായി താല്പര്യം കാണിച്ചിരുന്നു. ബെൽജിയത്തിലെ യൂത്ത് ക്ലബ്ബുകളിലുടെ കരിയർ ആരംഭിച്ച അയാൾ 2005 ൽ ഫ്രാൻസിലേക്ക് ചേക്കേറി. അവിടെ ലില്ലേ ആയിരുന്നു അയാളുടെ കളിയിടം. Rudi ഗാർഷ്യ എന്നാ പരിശീലകന്റെ കീഴിൽ അയാൾ ലീഗ് ഒണിൽ നവചരിത്രം കുറിച്ചു കൊണ്ടിരുന്നു.ഫ്രഞ്ച് ലീഗിൽ എത്തിയ ആദ്യ വർഷം തന്നെ ഏറ്റവും മികച്ച യുവതാരത്തിന് ഒള്ള പുരസ്കാരം സ്വന്തമാക്കി കൊണ്ട് അയാൾ ലോകത്തോടെ വിളിച്ചു പറയുകയായിരുന്നു. താൻ വെറുതെ ഫുട്ബോൾ കളിക്കാൻ വന്നത് അല്ല ഈ ലോകം കീഴടക്കാൻ വന്നതാണ്.
ഫ്രഞ്ച് ലീഗിന്റെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയ ആദ്യത്തെ വിദേശ താരമായ ഹാസർഡിനെ കേന്ദ്രബിന്ദുവാക്കി റൂടി ഗാർഷ്യ ലിലെയെ ലീഗ് ഒൺ കിരീടിത്തിലേക്ക് നയിച്ചു. എഡൻ ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുക്കപ്പെട്ട സീസൺ കൂടിയായിരുന്നു അത്.
190 appearances, 50 goals, youngest player to win league 1 player of the season എന്നാ റെക്കോർഡുകൾ കൂടി തന്റെ പേരിലാക്കിയ ശേഷം അയാൾ സ്റ്റാമ്ഫോഡ് ബ്രിഡ്ജിലേക്ക് തന്നെ പറിച്ചു നട്ടു. ചെൽസിയിലെ ഹാസർഡ് ഇന്നും ഒരു ചെൽസി ആരാധകരെയും ഫുട്ബോൾ ആരാധകരെയും തീ പിടിപ്പിക്കുന്ന ഓർമകളാണ്. ചെൽസിയിൽ എത്തിയ ആദ്യ സീസണിൽ തന്നെ ടീമിന് യൂറോപ്പ ലീഗ് നേടി കൊടുത്തു. തൊട്ട് അടുത്ത സീസണിൽ pfa young player ഓഫ് ദി അവാർഡ് കൂടി സ്വന്തമാക്കി. ലയണൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോക്കും ശേഷം ആര് എന്ന ചോദ്യത്തിന് ഒരു കാലത്തെ മറുപടി ആയിരുന്നു അയാൾ എന്നത് മാത്രം മതിയാലോ എത്രമാത്രം കളിമികവും കളി അഴകും അയാളിൽ ഉണ്ടായിരുന്നു എന്നറിയാൻ.ചെൽസിയിൽ കളിച്ച അയാൾ നേടിയ നേട്ടങ്ങൾ തന്നെ അയാൾക്ക് വേണ്ടി കഥകൾ പറയട്ടെ.
2 premier league
1 fa cup
2 europa league
Premier league player of the season
Premier league play maker of the season
എത്ര എത്രയോ പുരസ്കാരങ്ങൾ, ഒടുവിൽ ചെൽസിക്ക് രണ്ടാം യൂറോപ്പ ലീഗ് സമ്മാനിച്ചു കൊണ്ട് അയാൾ ബ്രിഡ്ജിന്നോട് വിടപറഞ്ഞുpwww അയാളുടെ സ്വപ്നഭൂമിയായ സാന്റിയാഗോ ബെർണബുലേക്ക്.അവിടെ സാക്ഷാൽ റൊണാൾഡോ അനശ്വരമാക്കിയ ഏഴാം നമ്പറിൽ. പക്ഷെ പരിക്കുകൾ വിളിക്കാതെ അയാൾക്ക് അതിഥി ആയി എത്തികൊണ്ടിരുന്നു. പരിക്കുകൾ ഏറെ അയാൾ നോവിച്ചു കഴിഞ്ഞു.
പക്ഷെ ബെൽജിയം കുപ്പായത്തിൽ അയാൾ തന്റെ സ്വന്ത സിദ്ധമായ ഫുട്ബോൾ കാഴ്ച വെച്ച് കൊണ്ടിരുന്നു.2008 ൽ തന്റെ 17 ആം വയസ്സിൽ ബെൽജിയത്തിൻ വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ പയ്യൻ ഇന്ന് അവരുട ക്യാപ്റ്റൻ ആണ്. തങ്ങളെ ഒന്നാം റാങ്കിലേക്ക് നയിച്ച ക്യാപ്റ്റൻ. ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഫുട്ബോൾ രാജാക്കന്മാരായ ബ്രസീലിനെ കീഴടക്കി മുന്നേറി ലോകപ്പിൽ തങ്ങളെ ആദ്യമായി മൂന്നു സ്ഥാനത്തു എത്തിച്ച ക്യാപ്റ്റൻ.അയാളെ പരിക്കുകൾ ഇങ്ങനെ നോവിക്കുമ്പോ വർഷങ്ങൾക്ക് മുന്നേ മൗറിനോ പറഞ്ഞ വാക്കുകൾ ഓർത്തു പോവുകയാണ്.
'I keep saying he has to improve. He needs to have his feet on the ground. Ronaldo and messi are ronaldo and messi. Eden hazard is probably the best young player in the world with legs to go there, but give him time '.
അതെ ടൈം,കാലം. കാലത്തിന്റെ ചില വികൃതികൾ ഉണ്ട്. എല്ലാം കഴിവുകളും ഒരാൾക്ക് നൽകിയ ശേഷം അയാളെ പരിക്കുകൾ കൊണ്ട് പരീക്ഷിക്കും. ആ പരീക്ഷയിൽ എഡൻ ഹാസർഡ് തോറ്റു പോയി കൊണ്ടിരിക്കുകയാണ്. ഇനി ഒരിക്കൽ കൂടി അയാൾക്ക് ഒരു സർജറി ചെയ്യണ്ടി വന്നാൽ ഇനി ഒരു പക്ഷെ അയാൾക്ക് പച്ച പുൽ മൈതാനിയിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുകയില്ല.
പ്രിയപ്പെട്ട എഡൻ നിങ്ങളുടെ കളി അഴക് ആസ്വദിക്കാൻ ലോകം എങ്ങും ഒള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ്. നിങ്ങൾ തിരിച്ചു വരണം. ആ പഴയ ഹാസർഡ് ആയിട്ട്
Our Whatsapp Group